ന്യൂദൽഹി- പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനത കർഫ്യൂവിനിടെ ദൽഹിയിൽ ഷഹീൻ ബാഗിൽ സംഘർഷം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന പന്തലിന് നേരെ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞു. ഇന്ന് ആകെ പത്തിൽ താഴെ ആളുകൾ മാത്രമായിരുന്നു സമരത്തിനുണ്ടായിരുന്നത്. കൊറോണയും കർഫ്യൂവും കാരണം സമരസ്ഥലത്തേക്കുള്ള വഴികളെല്ലാം സമരക്കാർ തന്നെ അടച്ചിരുന്നു. അതിനിടെ, ജാമിഅ മില്ലിയ സർവകലാശാലക്ക് മുന്നിൽ ഇന്ന് രാവിലെ അജ്ഞാതർ വെടിയുതിർത്തായി വിദ്യാർഥികൾ പറഞ്ഞു. 'ജാമിഅ മില്ലിയ ആറാം നമ്പർ ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഇവിടെയും ബൈക്കിലെത്തിയ സംഘമാണ് അക്രമണം അഴിച്ചുവിട്ടത്.