Sorry, you need to enable JavaScript to visit this website.

ഹാനികരമായ അണുനശീകരണി കരുതിയിരിക്കുക

സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വിലക്കിയ ഹാനികരമായ അണുനശീകരണി. 

റിയാദ് - ഹാനികരമായ അണുനശീകരണിക്ക് എതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മോഡേൺ കെമിക്കൽസ് ഫാക്ടറി നിർമിച്ച് അൽഫ, ഇൻസ്റ്റന്റ് ഹാന്റ് സാനിറ്റൈസർ എന്ന പേരിൽ വിപണിയിലിറക്കിയ, കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള ജെല്ലിനെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ഉയർന്ന തോതിൽ മെത്തനോൾ അടങ്ങിയതായി പരിശോധനയിൽ വ്യക്തമായി. 
ഉയർന്ന തോതിലുള്ള മെത്തനോൾ ഉപയോക്താക്കൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഈ ഉൽപന്നം ഉപയോഗിക്കരുതെന്നും വാങ്ങിയ കടയിൽ തന്നെ തിരിച്ചുനൽകി പണം തിരികെ ഈടാക്കണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. തിരിച്ചെടുക്കാൻ സെയിൽസ്മാൻ കൂട്ടാക്കാത്ത പക്ഷം 1900 എന്ന നമ്പറിൽ വാണിജ്യ മന്ത്രാലയത്തിന്റെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് പരാതികൾ നൽകണം. ഹാനികരമായ ഉൽപന്നം പ്രാദേശിക വിപണിയിൽ നിന്ന് പിൻവലിക്കുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഏകോപനം നടത്തും. ഉൽപന്നങ്ങളുടെ പാർശ്വഫലങ്ങളെ കുറിച്ചും ഗുണമേന്മയില്ലായ്മയെ കുറിച്ചും ഏകീകൃത നമ്പറായ 19999 ൽ ബന്ധപ്പെട്ട് ഉപയോക്താക്കൾ അറിയിക്കണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 
 

Latest News