ന്യൂദല്‍ഹി- കൊറോണ വൈറസ് പകര്‍ച്ച വ്യാധി നേരിടാന്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് സാമ്പത്തിക സഹായ പാക്കേജാണെന്ന് ഓര്‍മപ്പെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി. ഈ ഘട്ടത്തില്‍ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് പതിനേഴ് രാജ്യങ്ങളും രണ്ട് കേന്ദ്രബാങ്കുകളും പ്രഖ്യാപിച്ച നടപടികളുടെ സമാഹരണം താന്‍ ഇതില്‍ ഉള്‍പ്പെടുത്തുവെന്ന്് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.
കൊറോണ വൈറസ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കവെ പ്രധാനമന്ത്രി മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആളുകള്‍ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ ജനതാ കര്‍ഫ്യൂ പോലുള്ള തീരുമാനങ്ങളല്ലാതെ ജനക്ഷേമ നടപടികളോ സാമ്പത്തിക പാക്കേജുകളോ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊറോണോ പോലെ ഒരു മഹാമാരി ലോകമാകെ വ്യാപിക്കുമ്പോള്‍ പല ലോകരാജ്യങ്ങളും തങ്ങളുടെ ജനതക്ക് വേണ്ടി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് തിരിച്ചറിയണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്.
Check out Dr. Swamy’s Letter to PM 2020-03-20 on Scribd: @Scribd ReadMore https://t.co/WCUYIOzVYL
— Subramanian Swamy (@Swamy39) March 20, 2020