Sorry, you need to enable JavaScript to visit this website.

ട്രെയിനുകളിലെ കാറ്ററിംഗ് സേവനങ്ങള്‍  നിര്‍ത്തലാക്കും

ന്യൂദല്‍ഹി-കൊറോണ വ്യാപനത്തെ തുടര്‍ന്ന് ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിര്‍ത്തലാക്കും. മാര്‍ച്ച് 22 മുതല്‍ കാറ്ററിംഗ് സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആര്‍സിടിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐആര്‍സിടിസിയുടെ കീഴിലുള്ള ഫുഡ് പ്ലാസകളും റിഫ്രഷ്‌മെന്റ് റൂമുകളും സെല്‍ കിച്ചണുകളും മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ പുറത്തുനിന്നു കൊണ്ടുവന്നു ഭക്ഷണവിതരണം നടത്തുന്നവര്‍ക്ക് അതു തുടരാമെന്നും ഐആര്‍സിടിസി സര്‍ക്കുലറില്‍ പറയുന്നു.

Latest News