Sorry, you need to enable JavaScript to visit this website.

കരുതല്‍ നിരീക്ഷണത്തിലാക്കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തി; പഞ്ചാബില്‍ വിവാദം

ചാണ്ഡിഗഢ്- പഞ്ചാബില്‍ കോവിഡ് വൈറസ് ബാധ സംശയിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം. മൊഹാലി ജില്ലാ ഭരണകൂടമാണ്  200 ഓളം പേരുടെ പേരും വിലാസങ്ങളും ടെലിഫോണ്‍ നമ്പറുകളും അപ്ലോഡ് ചെയ്തത്.
സംശയവും ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സമ്മതമില്ലാതെയാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. മാധ്യമങ്ങളും അയല്‍ക്കാരും വീട്ടുടമകളും റസിഡന്റ് അസോസിയേഷനുകളും തങ്ങളെ ശല്യം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും താല്‍ക്കാലിക നിരീക്ഷണം മാത്രമാണെന്നുമാണ് ലിസ്റ്റിലുള്ള പലരും പ്രതികരിച്ചത്.  
പലരും രോഗലക്ഷണങ്ങള്‍ പോലും കാണിച്ചിട്ടില്ല. യാത്ര ചെയ്തതു കണക്കെലുടുത്താണ് സ്വയം നിരീക്ഷണത്തിലാകാന്‍ ആവശ്യപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ പരസ്യപ്പെടുത്തല്‍ തങ്ങള്‍ക്ക് ദ്രോഹമായതായി  അവര്‍ പറയുന്നു.
ജനങ്ങളില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് പോരുവിവരങ്ങള്‍ വെളിപ്പെടുത്തിയതെന്ന് മൊഹാലി ഡെപ്യൂട്ടി കമ്മീഷണര്‍ ഗിരീഷ് ഗോയല്‍ അവകാശപ്പെട്ടു. ഒരാള്‍ക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം അധികൃതര്‍ തടഞ്ഞിരുന്നു.
രാജ്യത്തെ മറ്റുസ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് മൊഹാലിയിലെ ജില്ലാ അധികൃതര്‍ കൈക്കൊണ്ടത്. കരുതല്‍ നിരീക്ഷണത്തിലാക്കുന്നവരുടെ പുറംഭാഗത്തും വലതു കൈത്തണ്ടയിലും നിരീക്ഷണ കാലാവധിയുടെ മുദ്ര കുത്താനും നിര്‍ദേശിച്ചിരുന്നു.  

 

Latest News