ന്യൂദല്‍ഹി- എന്‍പിആര്‍ സെന്‍സസ് നടപടികള്‍ മാറ്റിവെക്കാന്‍ ആലോചിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ ഒന്നിന് ചില സംസ്ഥാനങ്ങളില്‍ ആരംഭിക്കാനിരുന്ന എന്‍പിആര്‍ സെന്‍സസ് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തത്കാലത്തേക്ക് മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇക്കാര്യം ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്‍പിആര്‍ സെന്‍സസ് കുറഞ്ഞത് ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്രത്തിന് ഒഡീഷ,ദല്‍ഹി സര്‍ക്കാരുകള്‍ കത്ത് നല്‍കിയിരുന്നു. എന്‍പിആര്‍ സെന്‍സസില്‍ ആദ്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചിരുന്നത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയായിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്.