ആലപ്പുഴ-കുട്ടനാട്ടിലെ പുളിങ്കുന്നില്‍ പടക്കശാല പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ നാലായി. ഇന്നലെയായിരുന്നു അപകടം. പുളിങ്കുന്ന് കിഴക്കേചിറയില്‍ കുഞ്ഞുമോള്‍ (55),പുളിങ്കുന്ന് മലയില്‍പുത്തന്‍ വീട്ടില്‍ ലൈജുവിന്റെ ഭാര്യ ബിനു (30),പുളിങ്കുന്ന് മുപ്പതില്‍ റെജി (50), പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ (56) എന്നിവരാണ് മരിച്ചത്. കുഞ്ഞുമോള്‍ ഇന്നലെ രാത്രിയും രണ്ടു പേര്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. വിജയമ്മ ഇന്ന് വൈകിട്ടും. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
കുഞ്ഞുമോള്‍, ജോസഫ്
പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പടക്ക നിര്‍മാണശാലകളിലാണ് തീപ്പിടിത്തമുണ്ടായത്.10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ എട്ട് പേരും സ്ത്രീകളാണ്.
പുരയ്ക്കല്‍ കൊച്ചുമോന്‍ ആന്റണി എന്നയാളുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലകളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ സ്ഫോടനത്തെ തുടര്‍ന്ന് തീപ്പിടിച്ചത്. അഞ്ച് മീറ്റര്‍ അകലത്തിലായിരുന്നു പടക്കനിര്‍മാണ ശാലകള്‍.