ഗൂഡല്ലൂര്‍-ഊട്ടി കലക്ടറേറ്റിനു മുന്നില്‍ യുവതി ആത്മഹത്യക്കു ശ്രമിച്ചു. ഗൂഡല്ലൂര്‍ സ്വദേശി റംലയാണ് മൂന്നു കുട്ടികള്‍ക്കൊപ്പം കലക്ടറേറ്റ് പരിസരത്തു എത്തി ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചത്.
പോലീസും സ്ഥലത്തുണ്ടായിരുന്ന മറ്റുചിലരും ചേര്‍ന്നാണ് യുവതിയെ പിന്തിരിപ്പിച്ചത്. മേട്ടുപാളയം സ്വദേശിയായ ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ടാണ് യുവതി കലക്ടറേറ്റിലെത്തിയത്.
16 വര്‍ഷം മുമ്പായിരുന്നു റംലയുടെ വിവാഹം. ഭര്‍തൃപീഡനം അസഹ്യമായ സാഹചര്യത്തില്‍ മൂന്നു മാസമായി ഗൂഡല്ലൂരിലെ സഹോദരിക്കൊപ്പമാണ് താമസം. പീഡനത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയാണ് റംല ഊട്ടിയില്‍നിന്നു മടങ്ങിയത്.