Sorry, you need to enable JavaScript to visit this website.

അമേരിക്കൻ ഗായകൻ കെന്നി റോജേഴ്‌സ് അന്തരിച്ചു

ന്യൂയോർക്ക്- പ്രമുഖ അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ രാത്രി 10.25നാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ വ്യാപനത്തെ തുടർന്ന് അന്ത്യശുശ്രൂഷകൾ പരിമിതപ്പെടുത്തുമെന്നും അനുസ്മരണ ചടങ്ങുകൾ പിന്നീട് നടത്തുമെന്നും ബന്ധുക്കൾ വ്യക്തമാക്കി. ആറു പതിറ്റാണ്ടോളം അമേരിക്കയുടെയും ലോകത്തിന്റെ ഗാനമേഖലയിൽ ഇതിഹാസം തീർത്ത പ്രതിഭയായിരുന്നു റോജേഴ്‌സ്. ദ ഗാംബർ, ലേഡി, ഐലന്റ് ഇൻ ദ സ്ട്രീം തുടങ്ങിയവ ഉദാഹരണമാണ്. മൂന്ന് തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
 

Latest News