Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷഹീൻ ബാഗിൽ പ്രക്ഷോഭകർ ഇപ്പോഴുമുണ്ട്,  സുരക്ഷാ മുൻകരുതലോടെ

ന്യൂദൽഹി - കൊറോണ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന ജനതാ കർഫ്യൂവിനിടയിലും സുരക്ഷിതത്വം ഉറപ്പാക്കി പ്രതിഷേധം തുടരുമെന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ പ്രക്ഷോഭം നടത്തുന്നവർ പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ ജനതാ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച രണ്ട് ടെന്റുകളിലായി രണ്ട് സ്ത്രീകൾ വീതം പ്രതിഷേധം തുടരുമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ജനങ്ങൾ കൂട്ടംകൂടാൻ അനുവദിക്കില്ലെന്ന് ദൽഹി സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഷഹീൻ ബാഗ് പ്രതിഷേധക്കാർക്കും നിയന്ത്രണം ബാധകമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു. 
എന്നാൽ 50 ലധികം പേർ സമര വേദിയിൽ ഒരേസമയം ഉണ്ടാകാറില്ലെന്ന് പ്രക്ഷോഭകർ അറിയിച്ചു. എല്ലാവരും മുഴുവൻ സമയവും ബുർഖ ധരിക്കുകയും ഇടക്കിടെ കൈ കഴുകുകയും ചെയ്യുന്നുണ്ട്. 70 വയസ്സിന് മുകളിലും പത്ത് വയസ്സിന് താഴെയും പ്രായമുള്ളവരെ സമര വേദിയിൽ അനുവദിക്കുന്നില്ലെന്നും പ്രക്ഷോഭകർ പറഞ്ഞു.
 

Latest News