Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ എസ്.എസ്.എല്‍.സി അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം- സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കാൻ സർ‌ക്കാർ തീരുമാനിച്ചു. ഹൈസ്കൂൾ, പ്ലസ്‌വണ്‍, പ്ലസ്‌ടു പരീക്ഷകളും സർവകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസം പകരുന്നതാണ് നടപടി. ബാക്കി പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. 

അതേസമയം, ഇന്നത്തെ പരീക്ഷകൾ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ ബി. ഡോ. പ്രകാശ് കുമാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളേജുകൾക്ക് നൽകി കഴിഞ്ഞതിനാലാണ്. ബാക്കി പരീക്ഷകളുടെ കാര്യം യോഗം ചേർന്നു തീരുമാനിക്കും 

പരീക്ഷകൾ മാറ്റിവെക്കാൻ കേന്ദ്രസർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ മാറ്റിയിട്ടും മറ്റു പരീക്ഷകൾ തുടരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

സർവകലാശാല പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശവും സർക്കാർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Latest News