Sorry, you need to enable JavaScript to visit this website.

മൂവാറ്റുപുഴക്കാരന്‍ പരീദ് ലോകപ്രശസ്തനായി; കാരണം കൊറോണ

കൊച്ചി- മൂവാറ്റുപുഴയിലെ പരീദിന്‍റെ ടെക്സ്റ്റൈല്‍ ഷോപ്പ് അന്താരാഷ്ട്ര പ്രശസ്തമായി. പരീദിന്‍റെ കൊറോണ എന്ന പേരുള്ള ടെക്സ്റ്റൈല്‍ ഷോപ്പിനെ കുറിച്ചുള്ള വാർത്ത അന്താരാഷ്ട്ര വാർത്താ ഏജന്‍സി ഫോട്ടോ സഹിതം നല്‍കി. തുടർന്ന് ധാരാളം വെബ് സൈറ്റുകള്‍ വാർത്തയും ചിത്രവും ചേർത്തു.

ആളുകള്‍ ധാരാളമായി ഷോപ്പിനു മുന്നില്‍ വന്ന് ഫോട്ടോ എടുത്തു പോകുന്നതായി പരീദ് പറയുന്നു. 27 വർഷം മുമ്പ് കട ആരംഭിക്കുമ്പോള്‍ ഇന്‍റർനെറ്റ് പ്രചാരത്തില്‍ ഇല്ലായിരുന്നുവെന്നും ഡിക് ഷണറിയിലാണ് കൊറോണ എന്ന പേരു കണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ പരീദ് അറിയപ്പെടുന്നത് കൊറോണ പരീദ് എന്നാണ്.

ഡിക് ഷണറിയില്‍ കൊറോണ എന്ന പേരു കണ്ടപ്പോള്‍ സൂര്യന്‍ എന്ന പര്യായം കണ്ടുവെന്നും പിന്നെ ഒന്നു ആലോചിക്കാതെ പേരിട്ടുവെന്നും 60 കാരനായ പരീത് പറഞ്ഞു. പ്രശസ്തനായെങ്കിലും വ്യാപാരം കൂടിയിട്ടില്ലെന്നും പരീദ് പറയുന്നു. കൊറോണ വ്യാപനത്തില്‍ ആളുകള്‍ യാത്ര പരമാവധി കുറച്ചതിനാല്‍ വ്യാപാരം എല്ലായിടത്തും പരമാവധി കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News