Sorry, you need to enable JavaScript to visit this website.

ഹസ്തദാനം ഒഴിവാക്കണമെന്ന് സൗദിയിലെ പണ്ഡിതന്മാർ

ജിദ്ദ- കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കണമെന്ന് സൗദിയിലെ മതപണ്ഡിതൻമാർ ആവർത്തിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശം കർശനമായി പാലിക്കണമെന്നും പണ്ഡിതൻമാർ അഭിപ്രായപ്പെട്ടു. സൗദിയിലെ ഉന്നത പണ്ഡിത സഭയിലെ ഷെയ്ഖ് സ്വാലിഹ് അൽഫൗസാന്റെ അടുത്ത് ഒരാൾ വന്ന് സലാം പറയുകയും കൈ കൊടുക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. എന്ത് കൊണ്ടാണ് കൈ തരാത്തത് എന്ന ചോദിച്ചപ്പോൾ ആരോഗ്യ മന്ത്രലായത്തിൽ നിന്നും കല്പന ഉള്ളതിനാൽ അത് അനുസരിക്കണമെന്ന് പറഞ്ഞ് ഷെയ്ഖ് കടന്ന് പോയി.  

കൊറോണ കാലത്തെ സലാം പറയലും  പരസ്പരം കൈകൾ കൊടുക്കലും'എന്ന വിഷയത്തിൽ മസ്ജിദു നബവിയിലെ ശൈഖും ഉന്നത പണ്ഡിതനുമായ ശൈഖ് സുലൈമാൻ അർ റുഹൈലിയും ഹസ്തദാനത്തെ പറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതിപ്രകാരമാണ്. 
'ശറഇൽ സലാം പറയൽ നാവു കൊണ്ടാണ്, കൈകൾ കൊടുക്കുക എന്നത് നന്മയിലെ വർദ്ധനവാണ്, ഇന്നത്തെ നന്മയിൽ പെട്ടത് പരസ്പരം കൈകൾ കൊടുക്കൽ ഒഴിവാക്കലാണ്, നന്മകൾ കരസ്ഥമാക്കുക എന്നതിനേക്കാൾ കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനാണ് മുൻഗണന, അതിനാൽ  സലാമിൽ ഒതുക്കാനും കൈകൾ കൊടുക്കുന്നതു ഒഴിവാക്കാനും വീട്ടിൽ നിന്ന് ഇറങ്ങുന്നത് കുറയ്ക്കുവാനും അനിവാര്യമല്ലാത്ത കൂടിച്ചേരലുകൾ കുറയ്ക്കാനും വൃത്തിയുടെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുവാനും മുമ്പും ശേഷവുമെല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്യാനും പ്രേരിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
 

Latest News