ന്യൂദല്‍ഹി- ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. 85 ട്രെയിനുകളാണ് മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെ കൊറോണ ഭീതി മൂലം റദ്ദാക്കിയത്.
മധ്യ റെയില്‍വേ 23 ട്രെയിനുകളും ദക്ഷിണ മധ്യ റെയില്‍വേ 29 ട്രെയിനുകളും പടിഞ്ഞാറന്‍ റെയില്‍വേ10ഉം നോര്‍ത്ത് റെയില്‍വേ അഞ്ചും നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ നാലും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അഞ്ചും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഒമ്പതും ട്രെയിനുകളാണ് റദ്ദാക്കിയത്.
രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തിയിരുന്നു. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്‌കോട്ട്, ഭൂവനേശ്വര്‍, ന്യൂദല്‍ഹി തുടങ്ങിയ സ്‌റ്റേഷനുകളിലാണ് നിരക്ക് പ്ലാറ്റ്‌ഫോം നിരക്ക്‌വര്‍ധിപ്പിച്ചത്