Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ സവിശേഷത വിശദീകരിക്കണം; പത്താംക്ലാസ് ചോദ്യപേപ്പര്‍ വിവാദമാകുന്നു


തിരുവനന്തപുരം-  സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദമാകുന്നു. ബുധനാഴ്ച നടന്ന സോഷ്യല്‍സയന്‍സ് പരീക്ഷയില്‍ ബിജെപിയുടെ അഞ്ച്  സവിശേഷതകള്‍ വിവരിക്കുക എന്നാണ് ചോദ്യം. അഞ്ച് മാര്‍ക്കിന്റെ ചോദ്യങ്ങളിലാണ് ഈ ചോദ്യവും സ്ഥാനം പിടിച്ചിരിക്കുന്നത്. 31ാം നമ്പര്‍ ചോദ്യത്തിലാണ്  ഓപ്ഷന്‍ പോലും ഇല്ലാതെ നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ട വിധത്തില്‍ ഈ ചോദ്യം ഉള്‍പ്പെടുത്തിയത്.

അതേസമയം തങ്ങള്‍ക്ക് ബിജെപിയെ കുറിച്ച് പാഠ്യപദ്ധതിയില്‍ പഠിക്കാനില്ലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. എന്നാല്‍ സോഷ്യല്‍സയന്‍സില്‍ രാഷ്ട്രീയം പ്രധാന ഘടകമായതിനാലാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയതെന്ന് സിബിഎസ്‌സി അധികൃതര്‍ പ്രതികരിച്ചു.
 

Latest News