കോഴിക്കോട്- കൊറോണ വ്യാപനം തടയാനായി കോഴിക്കോട് പട്ടാളപ്പള്ളിയിൽ ഇനി ഒരു അറിയിപ്പ് വരെ ജുമുഅയും ജമാഅത്ത് നമസ്കാരവും ഉണ്ടാവുകയില്ലെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് ടി.പി.എം സാഹിർ, സെക്രട്ടരി അബ്ദുൽ കരിം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. നാളെ സുബ്ഹി മുതലാണ് തീരുമാനം നടപ്പിലാവുക. നേരത്തെ ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിയിൽ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്കാരവും താലക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിരുന്നു. പള്ളിയിൽ ബാങ്ക് വിളിയും നമസ്കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാർ മാത്രം നമസ്കാരം നിർവഹിക്കുമെന്നായിരുന്നു അറിയിപ്പ്.