ന്യൂദൽഹി- രാജ്യസഭാംഗത്വം സ്വീകരിക്കാനൊരുങ്ങുന്ന സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു രംഗത്ത്. ലജ്ജയില്ലാത്തവനും ലൈംഗിക വക്രതയുള്ളയാളുമായ ഇത്രയും മോശപ്പെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കാണില്ലെന്ന് കട്ജു വ്യക്തമാക്കി. ഇരുപത് വർഷമായി അഭിഭാഷനകും ഇരുപത് വർഷത്തോളം ജഡ്ജിയുമായും പ്രവർത്തിച്ച തനിക്ക് ഒട്ടെ നല്ല ജഡ്ജിമാരെയും മോശം ജഡ്ജിമാരെയും അറിയാമെന്നും കട്ജു പറഞ്ഞു. ഈ മനുഷ്യനിൽനിന്ന് ഏൽക്കാത്ത ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. ആഭാസനും ചതിയനുമായ ഈ വ്യക്തി ഇനി ഇന്ത്യൻ പാർലമെന്റിലേക്ക് പോകുകയാണെന്നും കട്ജു വിമർശിച്ചു.