മുംബൈ-മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാന്‍ മുദ്ര പതിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനാണ് നടപടി.
ഹോം ക്വാറന്റൈന്‍ഡ് എന്നെഴുതിയ സീലാണ് നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ഇടതു കൈപത്തിയില്‍ പതിപ്പിക്കുന്നത്. നിരീക്ഷണം കഴിയുന്നത് വരെ ഇവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സീല്‍ പതിപ്പിക്കാനുള്ള തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന 'വോട്ടി0ഗ് മഷി'യാണ് സീല്‍ പതിപ്പിക്കാനായി ഉപയോഗിക്കുന്നത്.