ന്യൂദൽഹി- സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് രഞ്ജൻ ഗൊഗോയിയെ ശുപാർശ ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അയോധ്യ അടക്കമുളള നിർണായക കേസുകളിൽ രഞ്ജൻ ഗൊഗോയ് വിധി പറഞ്ഞിട്ടുണ്ട്. നിലവിലുള്ള രാജ്യസഭാംഗങ്ങളിൽ ഒരാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സാമൂഹിക പ്രവർത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുൻ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂർവമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതിയിൽനിന്ന് ഗൊഗോയ് വിരമിച്ചത്.