തൃശൂര്‍- ചാലക്കുടിയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. മേച്ചിറ സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. ഈ മാസം 11നാണ് ഇയാള്‍ ദുബായില്‍ നിന്ന് വന്നത്. ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ച സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദേശം. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം അവഗണിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തായ അര്‍ജുനൊപ്പം സഞ്ചരിക്കവെയാണ് ബൈക്ക് മതിലില്‍ ഇടിച്ചത്. അര്ജുന് അന്ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്ത് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് ഇന്ന് മരിച്ചത്.അതേസമയം യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധ സംശയിക്കുന്നതിനാല്‍ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും മൃതദേഹം സംസ്്കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക.