ന്യൂദല്‍ഹി- നിര്‍ഭയാ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ഹരജി തള്ളി സുപ്രിംകോടതി. വധശിക്ഷയ്ക്ക് എതിരായി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. വധശിക്ഷ റദ്ദാക്കാന്‍ ഇനി യാതൊരു വഴികളും അവശേഷിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.പ്രതിയുടെ ദയാഹര്‍ജി നേരത്തെ പരിഗണിച്ചതാണെന്നും സുപ്രിംകോടതി പറഞ്ഞു. അടുത്ത ആഴ്ച പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് സിങ്ങിന് വേണ്ടി അഭിഭാഷകന്‍ സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്.
ഇതേതുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് താത്കാലികമായി ദല്‍ഹി പാട്യാല ഹൗസ് കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ ഹരജി കൂടി സുപ്രിംകോടതി തള്ളിയ സാഹചര്യത്തില്‍ നാലു പ്രതികളുടെയും വധശിക്ഷ ഉടനുണ്ടാകുമെന്നാണ് സൂചന. അതേസമയം രാഷ്ട്രപതി തന്റെ ദയാഹര്‍ജി തള്ളിയത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.