Sorry, you need to enable JavaScript to visit this website.

കോവിഡ്: പാണക്കാട്ടെ പൊതുജനസമ്പർക്കം നിർത്തി

മലപ്പുറം- കൊറോണ വ്യാപനം തടയുന്നതിന് ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പശ്ചാതലത്തിൽ പാണക്കാട് എല്ലാ ചൊവ്വാഴ്ചയുമുണ്ടാകാറുള്ള പൊതുജനസമ്പർക്കം നിർത്തിവെച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരെ കാണാൻ ചൊവ്വാഴ്ചകളിൽ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ എത്താറുണ്ട്. ചൊവ്വാഴ്ച ദിവസം പാണക്കാട് കുടുംബത്തിലുളളവർ മറ്റ് പൊതുപരിപാടികൾക്ക് പോകുന്നത് അപൂർവ്വമാണ്. 

''രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനാൽ, സർക്കാർ നിർദേശം കണക്കിലെടുത്ത്, പാണക്കാട് ചൊവ്വാഴ്ചകളിലെ പൊതുജനസമ്പർക്കം അടുത്ത അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കുന്നതല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പുറപ്പെടുവിച്ച പ്രസ്താവന പറയുന്നു. 

Latest News