മുംബൈ- കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ട്രെയിനുകളിലെ എസി കോച്ചുകളില്‍ നിന്ന് പുതപ്പും തിരശീലകളും ഒഴിവാക്കാന്‍ ഉത്തരവിട്ട് റെയില്‍വേ. പുതപ്പ് ആവശ്യമുള്ളവര്‍ സ്വയം കൈവശം സൂക്ഷിക്കേണ്ടതുണ്ടെന്നും വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ എസി കോച്ചുകളിലെ പുതപ്പുകളും തിരശീലകളും കൃത്യമായി കഴുകി സൂക്ഷിക്കുന്ന പതിവില്ല. ഈ സാഹചര്യത്തില്‍ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ട്രെയിനിലെ കൊളുത്തുകള്‍,സീറ്റ് ഗാര്‍ഡ്,സ്‌നാക്‌സ് ട്രേ,വിന്‍ഡോ ഗ്ലാസ് തുടങ്ങി യാത്രികര്‍ സ്പര്‍ശിക്കാനിടയുള്ള മുഴുവന്‍ വസ്തുക്കളും അണുവിമുക്തമാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ ഇത്തരം കോച്ചുകളില്‍ യാത്രക്കാര്‍ക്ക് ലിക്വിഡ് സോപ്പും നാപ്കിന്‍ റോളും സാനിറ്റൈസറുമൊക്കെ ഹൗസ്‌കീപ്പിങ് സ്റ്റാഫ് വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.