ബംഗളൂരു- കൊറോണയുടെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ അടച്ചിരിക്കെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ക്ലാസുകള്‍ വാ്ഗ്ദാനം ചെയ്ത് ബൈജൂസ് ആപ്പ്.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠനം നഷ്ടപ്പെട്ടിരിക്കെ ഏപ്രില്‍ അവസാനം വരെ ആപ്പ് സൗജന്യമായിരിക്കും. ഒന്ന് മുതല്‍ മൂന്ന വരെ ക്ലാസുകളിലുള്ളവര്‍ക്ക് മാത്ത്‌സും ഇംഗ്ലീഷും നാലു മുതല്‍ 12 വരെ ക്ലാസുകളിലുള്ളവര്‍ക്ക് മാത്ത്‌സ്, സയന്‍സ് ക്ലാസുകളും ആപ്പില്‍ സൗജന്യമായി ലഭിക്കും. ലോകത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന പ്രശസ്തമായ ആപ്പാണ് ബൈജൂസ്.
കൊറോണ കാരണം 22 രാജ്യങ്ങളിലായി 290 ദശലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം തടസ്സപ്പെട്ടിരിക്കയാണെന്ന് യുനെസ്‌കോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പഠനം തടസ്സപ്പെട്ടിരിക്കെ, വിദൂര വിദ്യാഭ്യാസം ആശ്രയിക്കുക മാത്രമാണ് മാര്‍ഗം. പഠന തടസ്സപ്പെടാതെ തെന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനമെന്ന് ബൈജൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.