ന്യൂദല്‍ഹി- കൊറോണ വൈറസിന്റെ പേരില്‍ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണം. കൊറോണ ഭീതി പരത്തി ഒഴിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ രംഗത്ത്. തണുപ്പോ മഴയോ വകവെക്കാതെയാണ് പ്രതിഷേധം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ കൊറോണ പേടി ഇല്ലെന്നും അവര്‍ പറഞ്ഞു.
ആവശ്യത്തിന് സാനിറ്റൈസറുകളും ഡെറ്റോളും ഉള്‍പ്പെടെയുള്ളവ സ്ത്രീകള്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നിനായി നല്‍കുന്നുണ്ട്. അമിത് ഷായും മോഡിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടെന്നും തങ്ങള്‍ സ്വയം പരിപാലിക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീ പറഞ്ഞതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധവേദിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രതിരോധനടപടികളും പ്രതിഷേധക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്.