ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ അടുത്തിടെയാണ് നവജാത ശിശുവിനെ പട്ടികള്‍ കടിച്ചുകീറിയ വാര്‍ത്തകള്‍ വന്നത്. ആശുപത്രികളിലെ ശുചിത്വമില്ലായ്മയും അധികൃതരുടെ അലംഭാവവുമൊക്കെ കാരണം പട്ടി ശല്യത്തിന് ഇപ്പോഴും ഒരുകുറവുമില്ലെന്നാണ് യുപിയില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്ന വിവരം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സജീവമായി നില്‍ക്കേണ്ട യുപിയിലെ ആശുപത്രിയിലെ വാര്‍ഡുകളില്‍ പട്ടികളുടെ വിളയാട്ടം സംബന്ധിച്ച വീഡിയോ പങ്കുവെച്ചത് സ്വാമി സന്ദീപാനന്ദഗിരിയാണ്. 'കണ്ണൂര്‍ പറശിനികടവ് മുത്തപ്പന്‍ കാവല്ല,ഉത്തര്‍പ്രദേശിലെ ഹോസ്പിറ്റലാണ്' എന്ന ക്യാപ്ഷനോട് കൂടിയാണ് സ്വാമി സന്ദീപാനന്ദഗിരി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
യുപിയിലെ ഗോണ്ടയിലെ ജില്ലാ ആശുപത്രിയിലെ രണ്ടാംനിലയിലെ വാര്‍ഡുകളിലൂടെയുള്ള കാഴ്ചകളാണിതെന്ന് വീഡിയോ പകര്‍ത്തി ആള്‍ പറയുന്നുണ്ട്. വാര്‍ഡില്‍ ഡോക്ടര്‍മാരായി റൗണ്ട്‌സ് നടത്തുകയാണ് പട്ടികള്‍.ഇതാണ് ഉത്തര്‍പ്രദേശിലെ ആശുപത്രിയിലെ ശുചിത്വം' എന്ന് വീഡിയോയില്‍ പറയുന്നു.
അതിനിടെ ആശുപത്രിയില്‍ സ്ഥാപിച്ച പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും ചിത്രങ്ങളും കാണാം. ഓരോ വാര്‍ഡിലും ഓരോ ബെഡിന് സമീപത്തിലൂടെയും ചുറ്റിക്കറങ്ങുന്ന പട്ടികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.