കൊച്ചി- പുതിയ കൊറോണ വൈറസ് കോവിഡ്-19 പടര്‍ന്നുപിടിച്ച ഇറ്റലിയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളില്‍ 13 പേരെ നാട്ടിലെത്തിച്ചു. ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. പരിശോധനകള്‍ക്കുശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇറ്റലിയിലെ വിമാനത്താവളങ്ങളില്‍ മലയാളി വിദ്യാര്‍ഥികളടക്കം 250 പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ട്.
ഇവരുടെ കാര്യത്തില്‍ അനിശ്ചതത്വം തുടരുന്നതിനിടെ ഇന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെടുന്നുണ്ട്. ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്തതായി നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും എല്ലാവരേയും നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍നിന്ന് പോയ മെഡിക്കല്‍ സംഘം പരിശോധിച്ച് കോവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്. രോഗം ബാധിച്ച് 1266 പേര്‍ മരിച്ച ഇറ്റലിയില്‍ 17000-ലേറെ പേര്‍ക്ക് രോഗബാധ സ്ഥീകരിച്ചിട്ടുണ്ട്.