ലണ്ടന്‍- മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കമിതാക്കള്‍ക്കെതിരായ കേസില്‍ വിചാരണ ആരംഭിച്ചു. മാഞ്ചസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങിയിരിക്കുന്നത്. 35 കാരിയായ ഗെമ്മ ഹീപ്പും കാമുനായ 38 കാരന്‍ ഫിലിപ്പ് മൈക്കോക്കുമാണ് വിചാരണ നേരിടുന്നത്.
2019 ജൂലൈയ് 29 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ടുണീഷ്യയിലേക്ക് പോകുകയായിരുന്ന തോമസ് കുക്ക് വിമാനത്തില്‍ വച്ചാണ് ഇവര്‍ മദ്യലഹരിയില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.
അമിതമായി മദ്യപിച്ച് വിമാനത്തില്‍ ബഹളമുണ്ടാക്കുകയും പൊതു മര്യാദ ലംഘിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കുറ്റം. വിമാനത്തില്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.