Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയിലെ ആഭ്യന്തര മന്ത്രിക്ക് കൊറോണ 

സിഡ്‌നി- ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാതെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പനിയും തൊണ്ട വേദനയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യൂന്‍സ്ലന്‍ഡ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശമനുസരിച്ച് പരിശോധന നടത്തുകയുമായിരുന്നു. ഫലം പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ആശുപത്രിയില്‍ അഡ്മിറ്റായെന്നും ഡട്ടന്‍ വ്യക്തമാക്കി. ലോക രാഷ്ട്രങ്ങളിലെ നിരവധി നേതാക്കള്‍ക്കാണ് ഇതിനോടകം തന്നെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കഴിഞ്ഞദിവസം ഐസോലേഷനില്‍ പ്രവേശിപ്പിരുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്കും രോഗ ബാധയുള്ളതായി സംശയിക്കുന്നുണ്ട്. രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. എന്നാല്‍ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.മാത്രമല്ല നിരവധി കായിക താരങ്ങളിലും രോഗബാധ സ്ഥിരീകരിക്കുകയും, ചിലര്‍ നിരീക്ഷണത്തില്‍ കഴിയുകയുമാണ്. പ്രധാനപ്പെട്ട മത്സരങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട് എന്നാണ് വിവരം.

Latest News