ബംഗളുരു- സ്പീക്കറെ കാണാന്‍ പോലിസ് സുരക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കൊപ്പം നിന്ന ജ്യോതിരാദിത്യസിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എമാരായ ഇവരില്‍ പതിനേഴ് ആളുകള്‍ ഇന്ന് രാത്രിയോടെ ഭോപ്പാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇവര്‍ ബംഗളുരുവില്‍ നിന്ന് എത്താന്‍ സാധ്യതയുള്ള വിമാനതാവളത്തില്‍ കോണ്‍ഗ്രസ് ,ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കര്‍ക്ക് കത്ത് അയച്ചത്.
സിന്ധ്യയുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ തമ്പടിച്ചിരിക്കുന്നത് 22 എംഎല്‍എമാരാണ്. ഇവരില്‍ ആറ് മന്ത്രിമാരും 13 എംഎല്‍എമാരോടും ഉടന്‍ നേരിട്ട് ഹാജരാകണമെന്നും ബിജെപി കൈമാറിയ രാജിക്കത്തില്‍ അഭിപ്രായം നേരിട്ട് അറിയിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമല്‍നാഥ് വിഭാഗം.