മുംബൈ: കൊറോണ മഹാമാരിയായി മാറിയ ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു. ഇറാന്‍ എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഇവരെ മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. 120 ഓളം പേരുണ്ടെന്നാണ് സൂചന. ഇവരെ എയര്‍ഇന്ത്യയുടെ വിമാനത്തില്‍ ജയ്‌സാല്‍മീറിലെ സൈനിക ക്യാമ്പുകളില്‍ ക്വാറന്റൈല്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും. കൊറോണവൈറസ് ബാധ ലക്ഷണങ്ങളോട് കൂടിയവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഏകദേശം 6000ത്തോളം ഇന്ത്യക്കാര്‍ ഇറാനിലെ വിവിധ പ്രവിശ്യകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ അറിയിച്ചത്.