ലഖ്‌നൗ- ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും ആയുധങ്ങള്‍ കൈവശം വെച്ചതിലും മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ശിക്ഷ വിധിച്ച് കോടതി. രണ്ട് കേസിലുമായി പത്ത് വര്‍ഷം ശിക്ഷയാണ് അനുഭവിക്കേണ്ടത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ശിക്ഷ. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിബിഐ ആണ് ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്.
2018 ഏപ്രില്‍ 9ന് പെണ്‍കുട്ടിയുടെ പിതാവ് മരിച്ച കേസിലും അനധികൃതമായി ആയുധം കൈവെച്ച കേസിലും ആണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ മൂന്നിന് പെണ്‍കുട്ടിയുടെ പിതാവിനെ ഇയാള്‍ അക്രമിച്ചിരുന്നു. ഇതിന് ശേഷമാണ് അദേഹം മരിക്കുന്നത്.2017ല്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിട്ടുണ്ട്.