ഇടുക്കി- ജില്ലയിലെ കട്ടപ്പന, നെടുങ്കണ്ടം മേഖലകളിൽ ആറു തവണ നേരിയ ഭൂചലനമുണ്ടായി. വൻ മുഴക്കത്തോടെയായിരുന്നു ചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2 രേഖപ്പെടുത്തിയ ഭൂ ചലനത്തിൽ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 5.40നും പത്തിനും ഇടയിലാണ് ഭൂചലനമുണ്ടായത്.