മുംബൈ- കൊറോണ വൈറസ് ബാധിച്ച് ഇന്ത്യൻ രൂപയും തകർന്നടിഞ്ഞു. ഒരു ഡോളറിന് 74.5075 എന്ന നിലയിലാണ് ഇന്ത്യൻ രൂപ. ഏതാനും സമയത്തിന് ശേഷം 74.4445 എന്ന നിലയിലേക്ക് നേരിയ തിരിച്ചുവരവ് മാത്രമാണ് രൂപ നടത്തിയത്. റെക്കോർഡ് തകർച്ചയാണ് നിലവിൽ ഇന്ത്യൻ രൂപ നേരിട്ടത്. ഒരു സൗദി റിയാലിന് 19.7237 എന്നാണ് നിലവിലുള്ള മൂല്യം.
രൂപയുടെ തിരിച്ചുവരവിനായി റിസര്‍വ് ബാങ്ക് നീക്കങ്ങള്‍ ശക്തമാക്കിയിരുന്നെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. നിരവധി പദ്ധതികള്‍ ഇതിനായി ബാങ്ക് ആവിഷ്കരിച്ചിരുന്നു.