പൂനെ- സിറ്റിക്ക് സമീപം യുവാവിനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയും പൂനെയില്‍ തൊഴിലാളിയുമായ രാമിലാന്‍സിങ്ങാണ് അറസ്റ്റിലായത്. അദേഹത്തിന്റെ സുഹൃത്തായ ബന്തുനിരഞ്ജനാണ് കൊല്ലപ്പെട്ടത്. തന്റെ സുഹൃത്തായ ബന്തുനിഞ്ജന്‍ സ്വവര്‍ഗരതിക്ക് നിര്‍ബന്ധിക്കുകയും ശാരീരികമായി അക്രമിക്കുന്നതും പതിവായതാണ് കൊലയിലേക്ക് നയിച്ചതെന്ന് രാമിലാന്‍ മൊഴി നല്‍കി.
അയാളുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ കുന്നിന് മുകളിലേക്ക് വിളിച്ചുകൊണ്ടുപോവുകയും കല്ലുകൊണ്ട് തലക്ക് അടിച്ച ശേഷം ബിയര്‍കുപ്പി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം കത്തിച്ചുവെന്ന് ഇയാളുടെ മൊഴിയില്‍ നിന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു.