മഡ്രിഡ്- സ്‌പെയിനില്‍ വനിതാ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സമത്വ മന്ത്രി ഐറിന മൊണ്ടേരോക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഐറിനയുടെ ഭര്‍ത്താവും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടില്‍ ഐസൊലേഷനില്‍ താമസിപ്പിച്ചരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
വ്യാഴാഴ്ച എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും പരിശോധിച്ചിരുന്നു. ഫലം ഉടന്‍ തന്നെ പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി അംഗങ്ങളോട് ആശയവിനിമയം നടത്തിയത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. സ്‌പെയിനില്‍ ഇതോടെ കൊറോണ സ്ഥിരീകരിച്ചത് 2277 പേര്‍ക്കാണ്. 55 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.