ന്യൂദല്‍ഹി- ജ്യോതിരാദിത്യ സിന്ധ്യ പ്രത്യയശാസ്ത്രം മറന്ന് രാഷ്ട്രീയഭാവി സുരക്ഷിതമാക്കിയതാണെന്ന് രാഹുല്‍ഗാന്ധി. അദേഹം തന്റെ പഴയ സുഹൃത്താണ്. പക്ഷെ അദേഹം തന്റെ പ്രത്യയശാസ്ത്രം മറക്കുകയും രാഷ്ട്രീയഭാവിയെ പറ്റി ആലോചിക്കുകയും ചെയ്തതു കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്.അദേഹത്തിന്റെ മനസിലുള്ളതും സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ബിജെപിയില്‍ നിന്ന് സിന്ധ്യക്ക് ബഹുമാനം ലഭിക്കില്ല . അദേഹം നിരാശനാകുമെന്നും രാഹുല്‍ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.ജ്യോതിരാദിത്യസിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത് തന്നെ ദുഖത്തിലാഴ്ത്തിയെന്നായിരുന്നു ഇന്നലെ അദേഹത്തിന്റെ പ്രതികരണം. തന്റെ വീട്ടില്‍ ഏത് നേരവും
കയറിവരാന്‍ സ്വാതന്ത്ര്യമുള്ള സുഹൃത്തായിരുന്നു സിന്ധ്യയെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
.