മലപ്പുറം- കോഴിക്കോടിന് പുറമെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലെ കോഴികൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇവ പരിശോധനയ്ക്ക് അയച്ചതിൽനിന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് മുതൽ തുടർ നടപടികൾ സ്വീകരിക്കും. പരിസരത്തെ കോഴികളെ കൊല്ലുന്നതുൾപ്പെടെയുള്ളവയുടെ നടപടികൾ ആരംഭിക്കും. മന്ത്രി കെ രാജു നാളെ സ്ഥലം സന്ദർശിക്കും.