ന്യൂയോര്‍ക്ക്- മുന്‍ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ ബലാല്‍സംഗ,ലൈംഗിക ചൂഷണ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. 23 വര്‍ഷം തടവ് ശിക്ഷയ്ക്കാണ് കോടതി വിധിച്ചിരിക്കുന്നത്.
ലോകമാകെ ഒരുകാലത്ത് വന്‍ ചര്‍ച്ചയായ മീടു ക്യാമ്പയിനിലൂടെയാണ് ഈ ഹോളിവുഡ് നിര്‍മാതാവിനെതിരെ ആരോപണങ്ങളുയര്‍ന്നത്. സിനിമാനടിമാരായ ജെസീക്ക മാനേ,ലൂസിയ ഇവാന്‍സ് ,സല്‍മ ഹയെ ഉള്‍പ്പെടെ 12ലധികം വനിതകളാണ് മീടു ക്യാമ്പയിനിലൂടെ ഇയാള്‍ക്ക് എതിരെ ആരോപണങ്ങളുയര്‍ത്തിയത്. ഇതേതുടര്‍ന്ന് കേസെടുത്ത കോടതി ഫെബ്രുവരി 24ന് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.