ന്യൂദല്‍ഹി- ദല്‍ഹി കലാപത്തില്‍ പങ്കെടുത്ത 1100 അക്രമികളെ തിരിച്ചറിഞ്ഞതായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ഇവരില്‍ മുന്നൂറ് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിയവരാണ്. ഇവര്‍ക്കെതിരെ തെളിവ് ശേഖരിച്ച ശേഷം അറസ്റ്റുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രതികളെ ഫേസ് റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. വന്‍ഗൂഡാലോചനയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. ആദ്യമായാണ് ദല്‍ഹി വംശഹത്യ സംബന്ധിച്ച് അക്രമികള്‍ പുറത്തുനിന്നെത്തിയെന്ന് അമിത്ഷാ സമ്മതിക്കുന്നത്.
ദല്‍ഹിയില്‍ വംശഹത്യയ്ക്കായി ആളുകളെ പുറത്തുനിന്ന് എത്തിച്ചിരുന്നതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്ള ഇസ്ലാംഖാനും അറിയിച്ചിരുന്നു. അക്രമം നടക്കുന്നതിന്റെ തലേദിവസം രണ്ടായിരം പേരാണ് വന്നതെന്നും
അദേഹം പറഞ്ഞിരുന്നു.അക്രമികള്‍ 52 പേരെയാണ് കൊന്നുതള്ളിയത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അമിത്ഷാ പറഞ്ഞു. അതേസമയം ഏത് വിധത്തിലുള്ള ഫേഷ്യല്‍റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.