ജ്യോതിരാദ്യ സിന്ധ്യ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി


ഭോപ്പാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ജ്യോതിരാദ്യ സിന്ധ്യയ്ക്ക് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം. ബിജെപിയുടെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ സിന്ധ്യയാണെന്ന് ബിജെപി തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രതെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിലാണ് ജ്യോതിരാദ്യസിന്ധ്യയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.

മാര്‍ച്ച് 26ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ചയാണ്. 49കാരനായ അദേഹം നാലുതവണയാണ് ലോക്‌സഭാ എംപിയായിരുന്നത്. 18 വര്‍ഷത്തെ കോണ്‍ഗ്രസിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന സിന്ധ്യ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിക്കുംമുമ്പ് മോഡിയും അമിത്ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു
 

Latest News