Sorry, you need to enable JavaScript to visit this website.

ഡി. കെ ശിവകുമാര്‍ കര്‍ണാടക കോണ്‍ഗ്രസിനെ നയിക്കും 

ബെംഗളൂരു- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കര്‍ണാടക പി.സി.സി. അധ്യക്ഷനായി നിയമിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഈശ്വര്‍ ഖന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് കര്‍ണ്ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്.
കര്‍ണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായാണ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്. കര്‍ണാടകയില്‍ ജെഡി (എസ്) കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 2019 ലെ കര്‍ണാടക പ്രതിസന്ധിയില്‍, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചപ്പോള്‍, പ്രശ്‌നം പരിഹരിക്കാന്‍ ശിവകുമാര്‍ കൈകോര്‍ത്തിരുന്നു.

Latest News