ക്രൂസ് സര്‍വീസുകള്‍ നിര്‍ത്തി യു.എ.ഇ

ദുബായ്- കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആഡംബര കപ്പലുകള്‍ രാജ്യത്തു വരുന്നതും പോകുന്നതും നിര്‍ത്തിവെക്കാന്‍ ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയുടെ നിര്‍ദേശം. ദുബായ് വിനോദസഞ്ചാരത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ് ക്രൂസ് യാത്രകള്‍. റദ്ദാക്കുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്കു പണം മടക്കി നല്‍കും. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന ക്രൂസ് സീസണില്‍ ആയിരക്കണക്കിനു സഞ്ചാരികള്‍ രാജ്യത്ത് എത്താറുണ്ട്. ഇന്ത്യയും ക്രൂസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. യു.കെ, യു.എസ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എല്ലാ വര്‍ഷവും ആഡംബര കപ്പലുകള്‍ യു.എ.ഇയില്‍ എത്താറുണ്ട്.

 

Latest News