ജക്കാര്‍ത്ത- ആഗോളവ്യാപകമായി കൊറോണ വൈറസ് ഭീതി വിതയ്ക്കുന്നതിനിടയില്‍ ഇന്തോനേഷ്യയില്‍ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.53 വയസുള്ള വിദേശ വനിതയാണ് മരിച്ചത്. ഇവര്‍ക്ക് നേരത്തെ രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മരിച്ചത്. ഇന്നലെ ഇന്തോനേഷ്യയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ഒരാള്‍ കൂടി മരിച്ചത്. ഇതോടെ ഇന്തോനേഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 21 ആയി.