കൊച്ചി- ഫ്രാൻസ്, ജർമനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് അനുവദിച്ച ഇ-വിസകളടക്കം റദ്ദാക്കി. പുതുതായി ഈ രാജ്യങ്ങളിലെ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനാകില്ലെന്ന് ഇന്ത്യൻ എമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. 11.03.2020 വരെ നൽകിയ മുഴുവൻ വിസകളും റദ്ദാക്കി. ഇന്ത്യയിലെത്തുന്ന മുഴുവൻ രാജ്യാന്തര യാത്രക്കാരും അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ചൈന, ഹോംങ്കോഗ്, കൊറിയ, ഇറ്റലി, തായ്‌ലന്റ്, സിംഗപുർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്‌പെയിൻ, ജർമനി എന്നീ രാജ്യങ്ങൡനിന്ന് വരുന്നവർ പതിനാല് ദിവസത്തെ സെൽഫ് ക്വാറന്റൈന് വിധേയമാകണം.