Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ എന്തു സംഭവിക്കും; ശുഭപ്രതീക്ഷ വിടാതെ എം.എല്‍.എമാര്‍

ശോഭ ഓസ
അര്‍ജുന്‍ സിംഗ്
ദിഗ്‌വിജയ് സിംഗ്

ഭോപ്പാല്‍- കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍നിന്നുള്ള രാജി നല്‍കിയിരിക്കെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കയാണ്.

https://www.malayalamnewsdaily.com/sites/default/files/2020/03/11/digvijayasingh.jpg

ദിഗ്‌വിജയ് സിംഗ്

കഴിഞ്ഞ 16 മാസം ഗ്വളിയോര്‍ ചമ്പാല്‍ ഡിവിഷനില്‍ സിന്ധ്യയുടെ അനുമതിയില്ലാതെ ഒരു കാര്യവും നീക്കിയിരുന്നില്ലെന്ന് ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ അവഗണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്ത സംഭവമില്ല. ഏതു കോണ്‍ഗ്രസ് നേതാവിനോട് ചോദിച്ചാലും ഇക്കാര്യം ബോധ്യമാകും. രാജി ദുഃഖകരമാണ്. മോഡി-ഷാ സംരക്ഷണത്തില്‍ അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നുവെന്നും ദിഗ് വിജയ സിംഗ് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2020/03/11/arjunsingconmlamadhyapradesh.jpg

അര്‍ജുന്‍ സിംഗ്

അതിനിടെ, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് മന്ത്രിസഭ തുടരുമെന്നും 16 ാം തീയതി നിങ്ങള്‍ക്ക് അതു കാണാമെന്നും പാര്‍ട്ടി എം.എല്‍.എ അര്‍ജുന്‍ സിംഗ് പറഞ്ഞു. രാജാ-മഹാരാജാ കാലം കഴിഞ്ഞുവെന്നും സിന്ധ്യയുടെ പോക്ക് കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവിലുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും കോണ്‍ഗ്രസ് എ.എല്‍.എ ശോഭ ഓസ പറഞ്ഞു. പാര്‍ട്ടി എം.എല്‍.എമാര്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും ബി.ജെ.പി എം.എല്‍.എമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ശോഭ ഓസ അവകാശപ്പെട്ടു.

 

Latest News