അഹമ്മദാബാദ്-സ്വകാര്യ വീഡിയോ കാമുകന്‍ കൂട്ടുകാര്‍ക്ക് അയച്ചതിനെ തുടര്‍ന്ന് 16 കാരി ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
ഇരുവരും പരസ്പര സമ്മതത്തോടെ എടുത്ത വീഡിയോ ചോര്‍ന്നതിനുശേഷം വിഷാദത്തിലായിരുന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീഡിയോ കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍ അത് കൂടുതല്‍ പേര്‍ക്ക് വാട്‌സാപ്പടക്കം സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 29-ന് യുവാവിനെതിരെ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗ പരാതി നല്‍കുകയും ചെയ്തു.
കാമുകനെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായി സര്‍ദാര്‍ പോലീസ് എസ്.ഐ ഹേമന്ത് പട്ടേല്‍ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. നാലു പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.