Sorry, you need to enable JavaScript to visit this website.

മുകേഷ് അംബാനിയെ അട്ടിമറിച്ച്  ജാക് മാ ഏഷ്യയിലെ സമ്പന്നന്‍

മുംബൈ-ഓഹാരിവിലയിലുണ്ടായ ഇടിവ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവി മുകേഷ് അംബാനിയെ കാര്യമായി തന്നെ ബാധിച്ചു.ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിയുടെ പക്കല്‍ നിന്നും ജാക് മാ തട്ടിയെടുത്തു. ബ്ലൂംബര്‍ഗിന്റെ കൊടീശ്വര•ാരുടെ തത്സമയ പട്ടിക അനുസരിച്ച് അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകന്‍ ജാക് മാ മുന്നിലാണ്. ആലിബാബയുടെ മുന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയായ ജാക് മായ്ക്ക് സ്വന്തമായുള്ളത് 4450 കോടി ഡോളറാണ്. ഒരുദിവസം കൊണ്ട് മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഉണ്ടായ നഷ്ടം 560 കോടി ഡോളറാണ്.തുടര്‍ച്ചയായി നാല് ദിവസം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ച മാത്രം 12 ശതമാനമാണ് ഇടിഞ്ഞത്.ഇതാകട്ടെ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ്.നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104,50 രൂപയിലാണ് റിലയന്‍സ് ഓഹരികള്‍ കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്.
അതുകൊണ്ട് തന്നെ റിലയന്‍സിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി താഴ്ന്നിരിക്കുകയാണ്. വിപണി മൂല്യത്തിലാകട്ടെ ഐടി കമ്പനിയായ ടിസിഎസ് ഒന്നാമതെത്തുകയും ചെയ്തു. റിലയന്‍സ് ആയിരുന്നു വിപണി മൂല്യത്തില്‍ ഒന്നാമന്‍. ഫോബ്‌സ് മാസികയുടെ സമ്പന്ന പട്ടികയില്‍ മാര്‍ച്ച് ഒന്‍പതിലെ കണക്ക് പ്രകാരം മാര്‍ച്ച് ഒന്‍പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

Latest News