ന്യൂദല്‍ഹി- മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ചേരാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. സിന്ധ്യയ്ക്ക് കോണ്‍ഗ്രസിലുള്ള അസ്വസ്ഥതകള്‍ മനസിലാക്കാം എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള നീക്കം അവസരവാദമാണെന്ന് അദേഹം ആരോപിച്ചു.
ജ്യോതിരാദിത്യ സിന്ധ്യയുടെ ഈ നീക്കം ഞെട്ടിക്കുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സിന്ധ്യയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും രംഗത്തെത്തി. ബിജെപിയ്‌ക്കൊപ്പം ചേരാനുള്ള അദേഹത്തിന്റെ നീക്കം ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും അദേഹം ആരോപിച്ചു.
I can understand the frustration of Scindia with the Congress party & its leadership, but joining the BJP shows crass opportunism & unethical conduct. Extremely shocking!
— Prashant Bhushan (@pbhushan1) March 10, 2020