ഭോപ്പാല്‍- മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നേതൃത്വം കരുവാക്കിയെന്ന് ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ സോണിയാ ഗാന്ധി പുറത്താക്കിയതിന് നന്ദി അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനവും വിഭജനവും നടത്തിയ മുന്‍ എംപിയെ പുറത്താക്കിയ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നന്ദി പറയുന്നുവെന്നാണ് അദേഹം പ്രതികരിച്ചത്.
അതേസമയം ജ്യോതിരാദിത്യസിന്ധ്യ പാര്‍ട്ടി വിട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ലെന്ന് കമല്‍നാഥ് പറഞ്ഞു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് സോണിയ ഗാന്ധിക്ക് നന്ദിപറഞ്ഞ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഇന്നാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.